പ്രതിഭകള്‍ക്കൊപ്പം പരിപാടിയില്‍ രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു
കുന്ദമംഗലം: കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ”പ്രതിഭകള്‍ക്കൊപ്പം’ പരിപാടിയില്‍ കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം കുന്ദമംഗലത്തെ കലാ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന രവീന്ദ്രന്‍ മാസ്റ്ററെ ആദരിച്ചു. കുന്ദമംഗലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് ബൊക്കെ നല്‍കിയും പൊന്നാട അണിയിച്ചും ആദരിച്ചു. പരിപാടിയില്‍ മര്‍കസ് ഗേള്‍സ് ഹൈസ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സി മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആയിഷ ബിവി ടീച്ചര്‍ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. 34 വര്‍ഷത്തെ അധ്യാപന […]

