ഗോസിപ്പ് മാഗസിനുകൾ ഏറ്റവും മോശം 90കളിലേത്;സ്ത്രീകളുടെ ഏറ്റവും വലിയ ശത്രു മറ്റൊരു സ്ത്രീയെന്ന് രവീണ
കരിയറിന്റെ തുടക്കത്തിൽ തനിക്കെതിരെ നടന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും ഗോസിപ്പുകളെ പറ്റിയും തുറന്നടിച്ച് നടി രവീണ ടണ്ടൻ.ശരിയാവില്ലെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം തുറന്നു പറയും. ഉദാഹരണത്തിന് ഡാൻസ്. ആ നൃത്തം ചെയ്യാൻ പറ്റില്ലെന്ന് തന്നെ പറയും. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനോ ചുംബനരംഗങ്ങൾ ചെയ്യാനോ താത്പര്യമില്ല. സ്വയം വിലകല്പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തിൽ ഒരു ചുളിവുപോലും വരാതെ ബലാത്സംഗ രംഗത്തിൽ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോൾ താനായിരിക്കുമെന്നും രവീണ ചൂണ്ടിക്കാട്ടി.തൊണ്ണൂറുകളിൽ എന്നെ ഒരുപാട് പേരുകൾ വിളിച്ചും […]
