റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കൾ
റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കളെ കണ്ടെത്തി. ചേലക്കര കിള്ളിമംഗലം റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടി പാക്കറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് നിരവധി പുഴുക്കൾ കണ്ടത് അതേസമയം സർക്കാർ സംവിധാനത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിൽ ഇത്തരം പുഴുക്കൾ കണ്ടെത്തിയത് നാട്ടുകാരിൽ പ്രതിഷേധവും ഉയർത്തുന്നു.