Kerala News

റേഷൻ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

  • 29th April 2023
  • 0 Comments

സംസ്ഥാനത്ത് ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും. സര്‍വര്‍ തകരാര്‍ താൽക്കാലികമായി പരിഹരിച്ചു. നിലവിലെ സര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റി. എന്‍.ഐ.സി ഹൈദരാബാദിന്റെ നിര്‍ദേശപ്രകാരമാണ് ഡാറ്റാ മാറ്റിയത്. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ റേഷൻ കടകളിൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റേഷൻ വിതരണം നടക്കും. കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഉച്ചയ്ക്കു 2 മുതൽ […]

Local

റേഷന്‍ കാര്‍ഡ് : അനര്‍ഹര്‍ ഒഴിവാകണം

കോഴിക്കോട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീടുതലത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് പരിശോധനയില്‍ അനര്‍ഹമായവര്‍ മുന്‍ഗണനാ/ഏ ഏ.വൈ/കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്്.  സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി  ഒരേക്കറിനുമുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫ്ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്സി  ഒഴികെ), […]

Local

റേഷന്‍ കാര്‍ഡ് : 26 മുന്‍ഗണന കാര്‍ഡുകള്‍ പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു

  • 20th November 2019
  • 0 Comments

റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം പഞ്ചായത്തിലെ മുറിയനാല്‍, ചൂലാംവയല്‍, പതിമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച 26 മുന്‍ഗണന, സബ്സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്.  റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ,അസി. താലൂക്ക് സപ്ലൈ ഓഫീസറായ അനൂപ്. ടി. […]

News

അനർഹ മുൻഗണനാകാർഡ്: 70.43 ലക്ഷം രൂപ പിഴ ഈടാക്കി

ഡാറ്റാമാപ്പിംഗിലൂടെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബർ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മുൻഗണനാ പട്ടികയിൽ നിന്ന് സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേഷത്തിലൂടെ പൊതുവിഭാഗത്തിലേക്കുമാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിംഗ് നടത്തി ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ […]

Local

റേഷന്‍കാര്‍ഡ് അനുബന്ധ അപേക്ഷകള്‍ ബുധനാഴ്ച്ചകളില്‍ മാത്രം

പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണന കാര്‍ഡുകള്‍, അന്ത്യോദയ കാര്‍ഡുകള്‍, കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറിയ കാര്‍ഡുകളുടെ പുറം ചട്ട മാറ്റല്‍ (വീടിന്റെ വലിപ്പം കാണിക്കുന്ന രേഖ സഹിതം) തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട, അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമായ എല്ലാ പ്രധാന അപേക്ഷകളും ബുധനാഴ്ച്ച ദിവസങ്ങളില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫോട്ടോ എടുത്ത കാര്‍ഡുടമ നിര്‍ബന്ധമായും ഹാജരാകേണ്ടതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

information

റേഷന്‍കാര്‍ഡ് വിതരണം മാറ്റി

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 11ന് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റേഷന്‍കാര്‍ഡുകള്‍ ഒക്‌ടോബര്‍ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പത്ത് മീറ്ററില്‍ താഴെ നീളമുള്ളതും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ ഒ.എ.എല്‍ ഉള്ളതുമായ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി […]

Kerala

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തിയ്യതി നീട്ടി

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡd ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി 31 വരെ നീട്ടി. സംസ്ഥാനത്തു 36.1 ലക്ഷം കാര്‍ഡ് ഉടമകള്‍ ഇനിയും ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തിയിട്ടില്ലാത്തതിനാലാണു തീയതി നീട്ടിയതെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. ഇന്നലെ വരെയാണു സമയം അനുവദിച്ചിരുന്നത്. റേഷന്‍കട, അക്ഷയ കേന്ദ്രം, www.civilsupplieskerala.gov.in വെബ് സൈറ്റ് എന്നിവ വഴി ആധാര്‍ ബന്ധിപ്പിക്കാം. ചെയ്യാത്തവര്‍ക്കു 31 ന് ശേഷം റേഷന്‍ ലഭിക്കില്ല.

Kerala Local

ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

  • 24th September 2019
  • 0 Comments

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ ഇനിയും റേഷന്‍കാര്‍ഡുകള്‍ റേഷന്‍കട/അക്ഷയ കേന്ദ്രം വഴി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാത്ത റേഷന്‍കാര്‍ഡ് അംഗങ്ങള്‍ക്കായി നാളെ (സപ്തംബര്‍ 25) മുതല്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ ആധാര്‍ ലിങ്കിംഗ് ക്യാമ്പുകള്‍ നടത്തും. റേഷന്‍കാര്‍ഡ്, അംഗങ്ങളുടെ ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഹാജരാകേണ്ടതാണെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. രാവിലെ 10 മണി മുതല്‍ 4 മണി വരെയാണ് ക്യാമ്പ്. ക്യാമ്പ് തീയ്യതി, പഞ്ചായത്ത് ക്രമത്തില്‍, സപ്തംബര്‍ […]

Kerala News

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ അവസരം

  • 23rd September 2019
  • 0 Comments

വടകര താലൂക്കിലെ മുഴുവന്‍ കാര്‍ഡുടമകളും 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇനിയും റേഷന്‍ കാര്‍ഡിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വേണ്ടി വടകര സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ 30-വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി […]

Local News

റേഷന്‍ കാര്‍ഡ് അപേക്ഷ സ്വീകരിക്കും

  • 17th September 2019
  • 0 Comments

പുതിയ റേഷന്‍ കാര്‍ഡുകള്‍, മുന്‍ഗണനാ കാര്‍ഡുകള്‍ എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് സ്വീകരിക്കും. കാര്‍ഡിന്റെ ഓണര്‍ഷിപ്പ് മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എന്നിവക്കുള്ള അപേക്ഷകള്‍ എല്ലാ ബുധനാഴ്ച്ചകളിലും താലൂക്ക് സപ്ലൈ ഓഫീസര്‍ സ്വീകരിക്കും. കാര്‍ഡുടമ നിര്‍ബന്ധമായും നേരിട്ട് ഹാജരാകണം. ബുധനാഴ്ച്ചകളില്‍ ഉണ്ടാകുന്ന വലിയ തിരക്കും മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നതും ഒഴിവാക്കുന്നതിനായി റേഷന്‍ കാര്‍ഡില്‍ മേല്‍ വിലാസം മാറ്റല്‍, അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, അംഗങ്ങളെ കുറവ് ചെയ്യല്‍, വരുമാനം മാറ്റല്‍, തൊഴില്‍ മേഖല മാറ്റല്‍, താലൂക്ക് മാറ്റല്‍, […]

error: Protected Content !!