എലിപ്പനിക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: മഴക്കാലാരംഭത്തോടെ ജില്ലയില്‍ എലിപ്പനി വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും എലിപ്പനിക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെനന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൃഷിപ്പണിയില്‍ ഏര്‍പ്പെടുന്നവര്‍, വെള്ളക്കെട്ടില്‍ ജോലി ചെയ്യുന്നവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഏര്‍പ്പെടുന്നവര്‍, മൃഗപരിപാലകര്‍, എന്നിവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗമുണ്ടാകുന്നത്. കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും ഇതിന്റെ രോഗാണുവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അതുകലര്‍ന്ന മണ്ണോ വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത്. പനി, തലവേദന, പേശീവേദന, കണ്ണിന് […]