ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ
ലോകം ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിന്‍ കോവിഡ് വാക്സിന്‍ ഔദ്യോഗികമായി പുറത്തിറക്കി. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.’ റഷ്യന്‍ […]
