Kerala News

പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കി; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

  • 23rd July 2022
  • 0 Comments

പെരിന്തല്‍മണ്ണയില്‍ 11കാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. റജീബിനാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2012 മുതല്‍ 2016 വരെ കുട്ടിയെ ഭീഷണിപ്പെടുത്തി അതിഗുരുതരമായ ലൈംഗിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്. പോക്‌സോ ആക്റ്റ് പ്രകാരം ഇരട്ട ജീവപര്യന്തം തടവ് കൂടാതെ, 1,60000 രൂപ പിഴയും പ്രതി ഒടുക്കണം. സ്‌പെഷ്യല്‍ ജഡ്ജ് അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 20 സാക്ഷികളെ വിസതരിക്കുകയും 19 രേഖകള്‍ കോടതി മുമ്പാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് […]

National News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തു, ഭാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു, ദമ്പതികള്‍ അറസ്റ്റില്‍

  • 16th July 2022
  • 0 Comments

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയിലെ ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്തതായി ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ചരണ്‍ സിങ് റാണ മാധ്യമങ്ങളോട് പറഞ്ഞു. പോക്‌സോ, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം നടക്കുമ്പോള്‍ […]

Kerala News

പതിമൂന്ന്കാരിയെ പീഡിപ്പിച്ച മിമിക്രി കലാകാരന്‍ അറസ്റ്റില്‍

  • 11th July 2022
  • 0 Comments

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മിമിക്രി കലാകാരന്‍ അറസ്റ്റില്‍. ചെക്കിയോട്ട് ഷൈജു (41) വിനെയാണ് കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ എസ്. ജയകുമാരി അറസ്റ്റ് ചെയ്തത്. അവധിക്കാലത്ത് കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് സംഭവം. മിമിക്രി പഠിപ്പിക്കാന്‍ എത്തുന്ന ഷൈജു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പഠനത്തില്‍ താല്‍പര്യമില്ലാതായതിനെ തുടര്‍ന്ന് അദ്ധ്യാപിക കാര്യമന്വേഷിച്ചപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു.

Kerala News

വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭിജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി അഭിഭാഷക വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു പരാതി. ഇന്ന് രാവിലെയാണ് കേസില്‍ ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത അഭിജിത്ത് സോമന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസമാണ് കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റലില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് […]

Kerala News

പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്

  • 30th June 2022
  • 0 Comments

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ വിദ്യാര്‍ത്ഥിയായ 11 കാരനെയാണ് അലിയാര്‍ പീഡനത്തിന് ഇരയാക്കിയത്. നിരവധി തവണ മദ്രസയിലെ മുറിയില്‍വെച്ച് പീഡിപ്പിച്ച ഇയാള്‍ ഫോണില്‍ കുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണാനും നിര്‍ബന്ധിച്ചിരുന്നു. അലിയാര്‍ക്കെതിരെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ ശരിവെച്ചുകൊണ്ടായിരുന്നു കോടതി തടവ് […]

International News

കലാപകാരികളുടെ വക കൊടിയ പീഡനം, ബലാത്സംഗം; മനുഷ്യമാംസം തീറ്റിച്ചു; കോംഗോയില്‍ നടന്നതിനെക്കുറിച്ച് മനുഷ്യാവകാശ സംഘം

  • 30th June 2022
  • 0 Comments

കോംഗോയില്‍ കലാപകാരികള്‍ യുവതിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും മനുഷ്യമാംസം പാകം ചെയ്യിപ്പിച്ച് നിര്‍ബന്ധിച്ച് കഴിപ്പിക്കുകുയും ചെയ്തതായി യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് (സോഫേപാഡി)യുടെ അധ്യക്ഷ ജൂലിയന്‍ ലുസെഞ്ചെയാണ് സംഭവത്തെക്കുറിച്ച് കൗണ്‍സിലില്‍ അറിയിച്ചത്. മെയ് അവസാനം മുതല്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മില്‍ കനത്ത പോരാട്ടങ്ങളും അക്രമങ്ങളും അരങ്ങേറുന്ന കോംഗോയെക്കുറിച്ച് യുഎന്നിന്റെ 15 അംഗ സുരക്ഷാ കൗണ്‍സിലിനു മുന്നിലുള്ള […]

Trending

ഗോവയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു, 32കാരന്‍ അറസ്റ്റില്‍

ഗോവയില്‍ ഭര്‍ത്താവിനൊടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് വനിത ബലാത്സംഗത്തിനിരയായി. കേസില്‍ ഗോവ സ്വദേശിയായ ജോയല്‍ വിന്‍സന്റ് ഡിസൂസ(32)യെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഗോവയിലെ സ്വീറ്റ് ലേക്കിലാണ് സംഭവം. നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42-കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കയായ ബ്രിട്ടീഷ് യുവതിയെ പ്രതിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ ആക്രമിച്ച് കീഴടക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുവതി തിങ്കളാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ […]

National News

രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കത്തിച്ചു; ആറ് പേര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊന്ന് മൃതദേഹം കത്തിച്ചു. വടക്കാട് സ്വദേശിയായ 45കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവര്‍ ജോലി ചെയ്തിരുന്ന ചെമ്മീന്‍കെട്ടിലെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായവര്‍. വടക്കാട് മേഖലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കോപാകുലരായ നാട്ടുകാര്‍ സ്വകാര്യ ചെമ്മീന്‍ കെട്ട് തകര്‍ത്തു. ചൊവ്വാഴ്ച കടല്‍ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോയ യുവതിയാണ് കൊല്ലപ്പെട്ടത്. രാത്രിയായിട്ടും ഇവര്‍ മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. തുടര്‍ന്ന് പൊലീസില്‍ […]

National News

ജോലി വാഗ്ദാനം നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; കൈകൾ കെട്ടിയിട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടു

  • 13th February 2022
  • 0 Comments

രാജസ്ഥാനിൽ ഡൽഹി സ്വദേശിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം.ജോലി നല്‍കാമെന്ന വ്യാജേന നാല് പേര്‍ പെണ്‍കുട്ടിയെ ചുരുവിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.നാല് പേർ ചേർന്നാണ് പീഡന ശേഷം യുവതിയെ കൈകൾ കെട്ടിയിട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടത്. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം നടന്നത്. വടിയില്‍ കെട്ടിയിട്ട കയറില്‍ കുടുങ്ങിയതുകൊണ്ടാണ് പെണ്‍കുട്ടി രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ […]

Kerala News

മുണ്ടക്കയത്ത് വിവാഹവാഗ്ദാനം നല്‍കി ദളിത് യുവതിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്കെതിരെ കേസ്

  • 25th June 2021
  • 0 Comments

21 കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്‌ക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ക്ഷേത്രത്തിനോട് ചേര്‍ന്ന ശാന്തി മഠത്തില്‍ വച്ചായിരുന്നു പീഡനം. വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും വിവാഹം നടത്താമെന്നു ഇയാള്‍ പിതാവിന്റെ സാന്നിധ്യത്തില്‍ പൊലീസില്‍ രേഖാമൂലം […]

error: Protected Content !!