Kerala News

ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് ബലമായി മുഖത്ത് ചുംബിച്ചു;പരാതിയുമായി വനിതാ ഡോക്ടര്‍

  • 1st September 2023
  • 0 Comments

എറണാകുളം ജനറൽ ആശുപത്രിയിൽ മുതിർന്ന ഡോക്ടർക്കെതിരെ വനിതാ ഡോക്ടറുടെ പീഡന പരാതി.2019-ൽ ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് മുതിർന്ന ഡോക്ടർ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടർ സംഭവത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വൈകിട്ട് ഏഴുമണിയോട് കൂടി സ്വകാര്യ ക്ലിനിക്കിലേക്ക് വിളിച്ചുവരുത്തി ശരീരത്തിൽ കയറിപ്പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.നിലവിൽ വനിതാ ഡോക്ടർ നാട്ടിലില്ല. ഇ- മെയിൽ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ പരിശോധിച്ച ശേഷം […]

Kerala News

തൊട്ടില്‍പ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍

  • 24th August 2023
  • 0 Comments

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.ഇന്നലെ വൈകിട്ട് മുതലാണ് ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്. ഇന്ന് ആളൊഴിഞ്ഞ വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ഈ വീട്ടില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ […]

Kerala News

സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പീഡനം;സംഭവം കോഴിക്കോട്

  • 7th March 2023
  • 0 Comments

കോഴിക്കോട് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഫ്ലാറ്റിലെത്തിയ ശേഷം രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

Kerala News

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർ‌ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; 18കാരൻ പിടിയിൽ

  • 16th November 2022
  • 0 Comments

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ.കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചടയമംഗലം, കടയ്ക്കൽ പ്രദേശങ്ങളിലെ പെൺകുട്ടികളെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കാലാക്കി പെൺകുട്ടികളെ രാത്രിയിൽ വീടിന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു.ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പക്കുകയായിരുന്നു.പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Kerala News

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ അറസ്റ്റിൽ

  • 13th November 2022
  • 0 Comments

കൂട്ട ബലാത്സംഗക്കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍.കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സുനുവാണ് അറസ്റ്റിലായത്.മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയിൽ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎ‍പിയെ വിവരം അറിയിച്ചിരുന്നു. അറസ്റ്റിലായ എസ്എച്ച്ഒയുമായി അന്വേഷണ സംഘം തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. തൃക്കാക്കരയിലും കടവന്ത്രയിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

National

‘വിവാഹിതനാണെന്ന അറിവോടെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കില്ല’; 33കാരനെതിരായ പീഡന പരാതി റദ്ദാക്കി ഹൈക്കോടതി

  • 8th October 2022
  • 0 Comments

കൊച്ചി: വിവാഹിതനാണെന്ന് അറിഞ്ഞിട്ടും ബന്ധം തുടർന്നശേഷം വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. 33കാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിൽ നിന്ന് പുരുഷൻ പിന്മാറിയാൽ നേരത്തെ ഉഭയസമ്മതത്തോടെ നടത്തിയ ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു. അല്ലാത്ത പക്ഷം ലൈംഗിക ബന്ധത്തിനുള്ള സമ്മതം ദുരുദ്ദേശ്യത്തോടെ നേടിയതാണെന്നോ വിവാഹ വാഗ്ദാനം പാലിക്കാൻ ഉദ്ദേശ്യമില്ലാതെ നൽകിയതാണെന്നോ തെളിയിക്കാനാവണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള ബന്ധം ഉഭയസമ്മതത്തോടെ […]

National News

അമ്മയെ മുറിയില്‍ പൂട്ടിയിട്ട് കത്തികാട്ടി 16-കാരിയെ പീഡിപ്പിച്ചു;ഭോപ്പാലിൽ 19 കാരന്‍ അറസ്റ്റില്‍

  • 2nd October 2022
  • 0 Comments

ഭോപ്പാലിൽ അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത19-കാരന്‍ അറസ്റ്റില്‍.പെൺകുട്ടിയുടെ പാരതിയെ തുടർന്നാണ് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.മാസങ്ങളായി പ്രതി പീഡനം തുടരുകയായിരുന്നുവെന്നും മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയതിനേത്തുടര്‍ന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.സെപ്റ്റംബര്‍ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട […]

Kerala News

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു

  • 24th September 2022
  • 0 Comments

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി,സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒന്നാമത്തെ റെയില്‍വേ പ്ലാറ്റ്‍ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പീഡനത്തിനിരയായത്. ചെന്നൈയില്‍ ഇറങ്ങേണ്ട പെണ്‍കുട്ടിയെ പ്രതികള്‍ ട്രെയിനിൽ നിര്‍ബന്ധപൂര്‍വം പാലക്കാട്ട് എത്തിക്കുകയായിരുന്നു. പാലക്കാട് നിന്ന് റോഡ് മാര്‍ഗ്ഗം കോഴിക്കോട്ടെത്തിച്ച ശേഷം പാളയത്തെ റൂമില്‍ വെച്ചായിരുന്നു പീഡിപ്പിച്ചത്.യാത്രക്കിടയില്‍ വെച്ചാണ് പ്രതികളുമായി […]

Kerala

ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചു;വഴി തിരിച്ചുവിട്ടു യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

  • 4th September 2022
  • 0 Comments

മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Kerala News

അച്ഛൻ കഞ്ചാവ് കേസിൽ ജയിലിൽ;ഇറക്കാൻ അമ്മ സ്റ്റേഷനിൽ,നോക്കാന്‍ പിതാവിന്റെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചു,ഞെട്ടിക്കുന്ന വിവരങ്ങള്‍

  • 16th August 2022
  • 0 Comments

തൃശ്ശൂർ പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. കഞ്ചാവ് കേസിൽ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പൊന്നാനി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത് ബാക്കിയുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് വിവരങ്ങൾ പെൺകുട്ടി അധ്യാപകരോട് പറഞ്ഞത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് […]

error: Protected Content !!