Kerala News

പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണ; യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെത്തി ധര്‍മ്മജന്‍

  • 20th February 2021
  • 0 Comments

പിഎസ്‍സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്ക് ഇല്ലെന്നായിരുന്നു ധര്‍മ്മജന്‍ പറഞ്ഞത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അര്‍പ്പിക്കാന്‍ എത്തിയതാണെന്ന് ധര്‍മജന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.

error: Protected Content !!