ഓൺലൈൻ ക്ലാസുകൾ പരിധിക്ക് പുറത്ത് ; ‘റേഞ്ചി’ലെത്താൻ കിലോ മീറ്ററുകൾ നടന്ന് വിദ്യാർത്ഥികൾ
കോവിഡ് മഹാമാരിക്കാലത്ത് പഠനങ്ങളെല്ലാം ഓൺലൈൻ ആയിരിക്കുകയാണ്. നാട്ടിലാകെ റേഞ്ച് ഉളളത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ എളുപ്പവുമാണ് . എന്നാൽ റേഞ്ച് ഒട്ടും തന്നെ ഇല്ലാതെ ,ഓൺലൈൻ ക്ലാസുകൾ പരിധിക്ക് പുറത്തായിട്ടും കിലോമീറ്ററുകൾ നടന്ന് ‘റേഞ്ചി’ലെത്തി പഠിക്കുകയാണ് ഒരുപറ്റം വിദ്യാർഥികൾ. ഇരവികുളം നാഷനൽ പാർക്കിനോട് ചേർന്നുകിടക്കുന്ന രാജമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ കുട്ടികളാണ് മഞ്ഞും മഴയും അവഗണിച്ച് പഠിക്കുന്നത്. രാജമല എസ്റ്റേറ്റ് മേഖലയിൽ ഒരു മൊബൈൽ കമ്പനിയുെടയും സിഗ്നൽ ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെയാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് […]