99.9 ശതമാനം പേരുടെയും ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന്;രൺദീപ് സുർജേവാല
രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് 99.9 ശതമാനം പേരും ആഗ്രഹിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രൺദീപ് സുർജേവാല. അടുത്ത 10 ദിവസത്തിനുള്ളിൽ മുതിർന്ന നേതാക്കളുമായി സോണിയാഗാന്ധി ചർച്ച നടത്തും. നേതൃമാറ്റം ആവശ്യപ്പട്ട് ഓഗസ്റ്റിൽ കത്തെഴുതിയ 23 പേരെ സോണിയാ ഗാന്ധി കാണും. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയ സുർജേവാല പറഞ്ഞു. 2017 ൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് സ്ഥാനം രാജിവവച്ചു. […]