ജംഷദ്പൂർ വീണ്ടും സംഘർഷഭരിതം; നിരോധാജ്ഞ പ്രഖ്യാപിച്ചു
രാമാ നവമി ആഘോഷങ്ങൾക്ക് പിന്നാലെ ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായി വീണ്ടും ആക്രമണങ്ങളും കല്ലേറും. ആക്രമണങ്ങൾ തുടർച്ചയായതോടെ സ്ഥലത്തെ ഇന്റർനെറ്റ് സംവിധാനം നിരോധിക്കുകയും നിരോധാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന രാമാ നവമി ആഘോഷത്തിൽ പതാകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് […]