ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണം; പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ്
കേരള നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലപാട് സ്വീകാര്യമല്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് […]
