Kerala News

ഇരട്ട വോട്ട് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല; രമേശ് ചെന്നിത്തല

  • 25th March 2021
  • 0 Comments

ഇരട്ടവോട്ടിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസുകാരാണ് ഇതെല്ലാം ചെയ്തതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം എത്രമാത്രം ലാഘവത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ കാണുന്നതെന്നതിന്റെ തെളിവാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണോ വോട്ടര്‍പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു. വ്യജ വോട്ടര്‍മാരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വട്ടിയൂര്‍ക്കാവ്, നേമം, തിരുവനന്തപുരം എന്നീ മൂന്ന് മണ്ഡലങ്ങളില്‍ വ്യാപകമായി വ്യാജ വോട്ടര്‍മാര്‍ കയറികൂടിയിട്ടുണ്ട്. […]

Kerala News

ഇരട്ട വോട്ട് ആരോപണം; ഹൈക്കോടതിയെ സമീപിച്ച് രമേശ് ചെന്നിത്തല

  • 25th March 2021
  • 0 Comments

ഇരട്ട വോട്ട് ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.ഇരട്ടവോട്ട് സത്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും അംഗീകരിച്ച പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണം എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം. ഇരട്ട വോട്ട് ഉള്ളവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ താൻ പലതവണ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും ഇവരെ […]

Kerala News

മണ്ഡലം മാറിയും വ്യാജ വോട്ട്; തെളിവുമായി രമേശ് ചെന്നിത്തല

  • 24th March 2021
  • 0 Comments

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തിയത്. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ട്. ആകെ,1,09,693 വ്യാജ വോട്ടര്‍മാരുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537 അന്യമണ്ഡലങ്ങളിലെ […]

Kerala News

ചാനൽ സർവേകൾ തടയണം; പരാതിയുമായി രമേശ് ചെന്നിത്തല

  • 22nd March 2021
  • 0 Comments

തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള ചാനൽ സർവേകൾ തടയണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യത്തിൽ അദ്ദേഹം​ മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണർ ടിക്കാറാം മീണക്ക്​ പരാതി നൽകി. പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേഫലം. വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ സർക്കാർ വിലയ്‌ക്കെടുത്തു. മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണ്. വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ല. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് . […]

Kerala News

കള്ളവോട്ടിനുള്ള വ്യാപക ശ്രമം;കഴക്കൂട്ടത്ത് മാത്രം 4506 കള്ളവോട്ട്; കണക്ക് പുറത്തുവിട്ട് ചെന്നിത്തല

  • 17th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.ഇതിനെതിരെ കമ്മിഷനു പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.‘കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണം’, ചെന്നിത്തല പറഞ്ഞു. കാസര്‍ക്കോടെ ഉദുമ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടു വ്യക്തമാക്കുന്ന വിവരങ്ങള്‍ ചെന്നിത്ത വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇവിടെ കുമാരി എന്ന […]

Kerala News

ശബരിമല; പിണറായി പരസ്യമായി മാപ്പ് പറയണം ; രമേശ് ചെന്നിത്തല

  • 11th March 2021
  • 0 Comments

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദുഖമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടകംപള്ളി മാത്രം ദു:ഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി തന്നെ പരസ്യമായി തെറ്റ് […]

Kerala News

അധികാരത്തില്‍ തുടരാന്‍ അവകാശമില്ല ,മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്;രമേശ് ചെന്നിത്തല

  • 5th March 2021
  • 0 Comments

ഡോളര്‍ കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല ,മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല […]

Kerala News

ഇഎംസിസി കരാർ സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാൻ ;ചെന്നിത്തല

  • 26th February 2021
  • 0 Comments

ഇഎംസിസി കരാർ സർക്കാർ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ഇച്ഛാഭംഗം വന്ന മുഖ്യമന്ത്രി പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു.മത്സ്യസമ്പത്തിനെ അമേരിക്കൻ കമ്പനി കൊളളയടിച്ചുകൊണ്ടുപോകുകയും മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യുന്ന കടൽക്കൊളള നടത്താനുളള നീക്കം പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിനെ പ്രതിപക്ഷ നേതാവ് ചെയ്ത ഏറ്റവും വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തെറ്റാണെങ്കിൽ ഇത്തരം തെറ്റുകൾ താൻ ആവർത്തിക്കുമെന്നും ചെന്നിത്തല […]

Kerala News

കേസുകൾ പിൻവലിക്കാൻ ഉള്ള തീരുമാനം ; വൈകി വന്ന വിവേകം ; രമേശ് ചെന്നിത്തല

  • 24th February 2021
  • 0 Comments

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും, സി.എ.എ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെയും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് മന്ത്രിസഭ ഇന്ന് തീരുമാനിച്ചത്. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് അജയ് […]

Kerala News

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം; ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല

  • 23rd February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ ധാരണാ പത്രം റദ്ദാക്കിയെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദ കമ്പനിയായ ഇഎംസിസിയുമായി കരാര്‍ നിലനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളങ്ങള്‍ മാറ്റി പറയുന്നു. ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് റദ്ദാക്കിയത്. 5000 കോടിയുടെ ധാരണാപത്രം നിലനില്‍ക്കുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇഎംസിസിക്ക് സ്ഥലം അനുവദിച്ചതും നിലനില്‍ക്കുന്നുണ്ട്.പള്ളിപ്പുറത്തെ നാലേക്കര്‍ സ്ഥലം തിരികെ വാങ്ങിയില്ല. മത്സ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത് കൗശലപൂര്‍വമാണ്. ഏത് സമയത്തും […]

error: Protected Content !!