Kerala News

കേരളത്തിൽ മോദി- പിണറായി- അദാനി കൂട്ട് കെട്ട് ; രമേശ് ചെന്നിത്തല

  • 4th April 2021
  • 0 Comments

വൈദ്യുത കരാറില്‍ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ ക്രൂരമായ ബാധ്യത അടിച്ചേല്‍പ്പിക്കുന്നു. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമെന്ന് പ്രതിപക്ഷ നേതാവ്. മോദി- പിണറായി- അദാനി കൂട്ടുകെട്ടാണ് കേരളത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി വിജയനും ഇടക്കുള്ള പാലമാണ് അദാനിയെന്നും ചെന്നിത്തല. കെഎസ്ഇബിയും ആദാനിയുമായുള്ള കരാറിന്റെ കൂടുതല്‍ രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. കെഎസ്ഇബിയും ആദാനിയുമായി ഉണ്ടാക്കിയ കരാറിന്റെ ലെറ്റര്‍ ഓഫ് അവാര്‍ഡാണ് ചെന്നിത്തല പുറത്ത് വിട്ടത്.ഫെബ്രുവരി […]

Kerala News

രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനങ്ങൾ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്നമായി മാറിയിരിക്കുന്നു; തോമസ് ഐസക്

  • 3rd April 2021
  • 0 Comments

സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനങ്ങളെന്ന് മന്ത്രി തോമസ് ഐസക്. കെ.എസ്.ഇ.ബി കരാറുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉന്നയിച്ച ആരോപണം സംബന്ധിച്ചാണ് ധനമന്ത്രിയുടെ പ്രതികരണം .നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് കലയും അതിജീവന മാര്‍ഗവുമായിരിക്കാം. പക്ഷേ, അതിന് പൊതുമണ്ഡലം ഇങ്ങനെ മലീമസമാക്കണോയെന്നും ഐസക് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യപ്രശ്‌നമായി മാറിയിരിക്കുകയാണ് പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങള്‍. നുണകള്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് […]

Kerala News

രമേശ് ചെന്നിത്തലക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്; പച്ച നുണയാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത് ; മുഖ്യമന്ത്രി

  • 3rd April 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ശരിയല്ല. സോളാർ എനർജി കോർപറേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെ എസ് ഇ ബി കരാർ ഒപ്പിട്ടത്. അവർ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ എസ് ഇ ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വൈദ്യുതി കരാറിലെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല ഇന്നും വാർത്താ സമ്മേളനം നടത്തിയിരുന്നു. 15.02.21ൽ […]

Kerala News

ഇരട്ട വോട്ട്; പേരുകളിൽ അധികവും ഇരട്ട സഹോദരങ്ങൾ; ചെന്നിത്തലയെ വിമര്‍ശിച്ച് എളമരം കരീം

  • 1st April 2021
  • 0 Comments

സംസ്ഥാനത്ത് ഇരട്ട വോട്ടുള്ളവരുടെ പട്ടിക വെബ്‌സൈറ്റിലൂടെ യു.ഡി.എഫ് പുറത്തുവിട്ടതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് സി.പി.എം. എം.പി. എളമരം കരീം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെബ്‌സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്ന് കരീം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്നും കരീം ആരോപിച്ചു. എളമരം കരീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം പ്രതിപക്ഷ നേതാവ് ശ്രീ രമേശ് […]

Kerala News

ഇരട്ട വോട്ടിന്റെ പൂർണവിവരങ്ങൾ ഇന്ന് രാത്രി ഒൻപതിന് പുറത്തു വിടും; രമേശ് ചെന്നിത്തല

  • 31st March 2021
  • 0 Comments

ഇരട്ടവോട്ടിന്റെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പതിന് പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ പുറത്തുവിടും. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാകും വിവരങ്ങള്‍ പുറത്തുവിടുക. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരിശോധിക്കാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ട്. കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധ പഞ്ചാംഗമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 68,000 വോട്ടുകള്‍ മാത്രമെന്ന് പറഞ്ഞത് ശരിയല്ല. അവര്‍ വേണ്ടരീതിയില്‍ പരിശോധിച്ചിട്ടില്ല. പല ബൂത്തുകളിലായിട്ടാണ് വോട്ടുകള്‍ കിടക്കുന്നത്. അത് കണ്ടുപിടിക്കാന്‍ ഒരു ബിഎല്‍ഒ […]

Kerala News

രമേശ് ചെന്നിത്തല യഥാർത്ഥ ഹീറോ; ജോയ് മാത്യു

  • 31st March 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ച യഥാര്‍ഥ ഹീറോയാണ് ചെന്നിത്തലയെന്ന് ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. ചെന്നിത്തല ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ വിവിധ ഇടപാടുകളെ കുറിച്ചും ജോയ് മാത്യു കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ആരാണ് ഹീറോ അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങള്‍ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കില്‍ […]

Kerala News

ഇരട്ട വോട്ട്; തെരെഞ്ഞെടുപ്പ് കമ്മീഷനെ വെല്ലു വിളിച്ച് രമേശ് ചെന്നിത്തല

  • 31st March 2021
  • 0 Comments

ഇരട്ട വോട്ട് ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. 38,000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തെരഞ്ഞെടുപ്പ് കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ട്. ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ […]

Kerala News

ഇരട്ട വോട്ട് തടയാനുള്ള നാല് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

  • 30th March 2021
  • 0 Comments

ഇരട്ടവോട്ട് തടയാനുള്ള നാലു നിർദേശങ്ങൾ ഹൈകോടതിയിൽ സമർപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിലധികം വോട്ടുള്ളവർ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണം, ഇരട്ടവോട്ടുള്ളവർ അവരുടെ ഫോട്ടോ സെർവറിൽ അപ് ലോഡ് ചെയ്യണം, സോഫ്റ്റ് വെയർ സഹായത്തോടെ ഫോട്ടകൾ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം നൽകണം എന്നീ നിർദേശങ്ങളാണ് സത്യവാങ്മൂലത്തിൽ കോടതി മുമ്പാകെ സമർപ്പിച്ചത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ൽ​കി​യ ഹ​ര​ജിയിൽ ഇ​ര​ട്ട വോ​ട്ടു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ​ ഒ​രു വോ​ട്ട്​ മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി […]

Kerala News

ഭക്ഷ്യ കിറ്റ് വിവാദം; പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി

  • 28th March 2021
  • 0 Comments

കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടല്‍ നടത്തി. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടങ്ങി വെച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു.

Kerala News

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

  • 27th March 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്.തൃപ്പെരുന്തുറ പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമാണ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു.ഉദ്യോഗസ്ഥരുടെ പിഴവ് കൊണ്ടാണ് ഇപ്പോഴും അമ്മയുടെ വോട്ട് പഞ്ചായത്തില്‍ തുടരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് […]

error: Protected Content !!