Kerala News

അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു ഒന്നാം പ്രതി സർക്കാർ :അട്ടപ്പാടിയിലെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് രമേശ് ചെന്നിത്തല

  • 27th November 2021
  • 0 Comments

അട്ടപ്പാടിയിൽ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സർക്കാരിൻ്റെ കടുത്ത അനാസ്ഥയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണംപോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങൾ നടന്ന അവസരങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതിൽ സർക്കാർ ഗുരുതരവീഴ്‌ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തിൽ സർക്കാരിൻ്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു. ഈ വർഷം ഇത് വരെ പതിനൊന്നു മരണം […]

Kerala News

മരംമുറിക്ക് അനുമതി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അറിവോട് കൂടി; വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം; രമേശ് ചെന്നിത്തല

  • 7th November 2021
  • 0 Comments

മുല്ലപ്പെരിയാറിൽ മരം മുറിക്ക് അനുമതി നൽകിയതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുന്നു. ഉദ്യേഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിനു രക്ഷപ്പെടാനാകില്ല.തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ച് കൊണ്ടുള്ള കത്ത് വ്യക്തമാകുന്നത് സർക്കാരിൻ്റെ അറിവോട് തന്നെയാണു മരംമുറിക്ക് അനുമതി നൽകിയിരിക്കുന്നത് എന്നാണ്. നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാട്കളും തമിഴ്നാടിനു സഹായകരമായിരുന്നു. സമിതിക്ക് മുന്നിലും സർക്കാർ ഒത്ത് കളിച്ചുവെന്നു വ്യക്തമാകുന്നതാണു മരംമുറിക്ക് നൽകിയ […]

Kerala News

ജയ് ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പദവികൾ രാജിവെച്ച് ചെന്നിത്തല

  • 1st October 2021
  • 0 Comments

വിവിധ പദവികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം, കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയാണ് ഒഴിഞ്ഞത്.ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും . പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ രാജി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം. […]

Kerala News

കോവിഡ് കാലത്തെ വാർത്താ സമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുന്നു; രമേശ് ചെന്നിത്തല

  • 19th June 2021
  • 0 Comments

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കുകൾ നിലവാരത്തിന് ചേർന്നതല്ലെന്ന് ചെന്നിത്തല പറഞ്ഞു. കോവിഡിനെ കുറിച്ച് വിവരിക്കാൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദ പരാമർശവും നടത്തുന്നത് ശരിയല്ല. ആളുകൾ വാർത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കുകളും ആനുകൂല്യങ്ങളും അറിയാനാണ്. കോവിഡ് കാലത്തെ വാർത്താസമ്മേളനം വിവാദങ്ങൾക്ക് ഉപയോഗിക്കരുത്. വാർത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി വിജയൻ മുഖ്യമന്ത്രി കേസരയിൽ ഇരുന്ന് അനാവശ്യ […]

Kerala News

പൂർണ്ണമായും കേരളം വിടില്ല; ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കും ; രമേശ് ചെന്നിത്തല

  • 18th June 2021
  • 0 Comments

ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയെ അറിയിച്ചു. എന്നാൽ പൂർണ്ണമായും കേരളം വിടാനാവില്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം തീരുമാനിച്ച രീതി ശരിയായില്ലെന്നും ചെന്നിത്തല രാഹുലിനെ അറിയിച്ചു. തന്നെ അപമാനിക്കുന്ന രീതി ഉണ്ടായെന്നാണ് ചെന്നിത്തലയുടെ പരാതി. മാറി നിൽക്കാൻ താൻ തയ്യാറായിരുന്നുവെന്നും തോൽവിക്ക് താൻ മാത്രമല്ല ഉത്തരവാദിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊവിഡിനു ശേഷമുള്ള സാഹചര്യം തോൽവിക്കു കാരണമായെന്നാണ് വിശദീകരണം. സംഘടന വീഴ്ചകൾക്ക് താൻ കാരണക്കാരനല്ലെന്ന് നിലപാടെടുത്ത ചെന്നിത്തല ഉമ്മൻചാണ്ടിയോടും നീതി കാട്ടിയില്ലെന്ന് പരാതിപ്പെട്ടു.

Kerala News

യു.ഡി.എഫിന്‍റെ പരാജയ കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല

യു.ഡി.എഫിന്‍റെ പരാജയ കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. കോവിഡും പ്രളയവും രാഷ്ട്രീയ സാഹചര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് തടസമായി. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്‍റെ പ്രവർത്തനം മികച്ചതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അശോക് ചവാൻ സമിതി മുമ്പാകെയാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തല്‍. കോവിഡിന്‍റെ മറവിൽ സർക്കാർ ഒഴുക്കിയ പണവും പെൻഷനും ഭക്ഷ്യക്കിറ്റും തോൽവിക്ക് കാരണമായി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിന്‍റെ സ്വജനപക്ഷപാതവും അഴിമതികളും പൊതുജനത്തിനുമുമ്പില്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇതു മൂലം സര്‍ക്കാരിന് നിരവധി തീരുമാനങ്ങള്‍ തിരുത്തേണ്ടതായും പിന്നോട്ടു പോകേണ്ടതായും […]

Kerala News

തന്റെ പ്രവർത്തന കേന്ദ്രം കേരളം തന്നെയായിരിക്കും; അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന്‍ പ്രവര്‍ത്തിച്ചു: ചെന്നിത്തല

അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ ലഭിക്കാതിരുന്നിട്ടും ആത്മാര്‍ഥതയോടെ സതീശന്‍ പ്രവര്‍ത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും രമേശ് ചെന്നിത്തല. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക്‌ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവര്‍ത്തിക്കാന്‍ വി.ഡി സതീശന് സാധിച്ചിട്ടുണ്ട്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന അഞ്ച് വര്‍ഷക്കാലവും ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയര്‍ത്തിപ്പിടിക്കാന്‍ കഴിഞ്ഞ നിയമസഭാ സാമാജികനാണ് വിഡി സതീശന്‍. തന്റെ പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയിലേക്ക് മാറ്റില്ലെന്ന് […]

രണ്ടാം പിണറായി വിജയൻ സർക്കാറിന് ആശംസകൾ അര്‍പ്പിച്ച് രമേശ് ചെന്നിത്തല

രണ്ടാം പിണറായി വിജയൻ സർക്കാറിന് ആശംസകൾ അര്‍പ്പിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകൾ അറിയിച്ചത്. ഇന്ന് മൂന്നരക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് രണ്ടാം പിണറായി വിജയൻ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ആദ്യ മന്ത്രിസഭാ യോഗവും അതിന് ശേഷം നടക്കും.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു. .അതേ സമയം, പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. രമേശ് ചെന്നിത്തല തുടരുമോ അതോ വി.ഡി സതീശൻ പ്രതിപക്ഷ […]

Kerala News

ധാര്‍മികത പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല;’രാജി നില്‍ക്കക്കള്ളിയില്ലാതെ; രമേശ് ചെന്നിത്തല

  • 13th April 2021
  • 0 Comments

ധാര്‍മികതയുടെ പേരിലല്ല, മറിച്ച് നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് മന്ത്രി. കെ.ടി. ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നു. എല്ലാ വാതിലുകളിലും മുട്ടിയിട്ടും ജലീലിനു യാതൊരു സഹായവും ലഭിച്ചില്ല. ധാര്‍മികതയെക്കുറിച്ചു പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല. മൂന്നു ദിവസത്തോളം ജലീലിനെ പിന്തുണച്ച പാര്‍ട്ടി ഒടുവില്‍ ഒരു മാര്‍ഗവുമില്ലാതെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala News

എല്ലാ നേതാക്കളും പാര്‍ട്ടിക്ക് വിധേയര്‍; പിണറായി വിജയൻ

  • 4th April 2021
  • 0 Comments

സിപിഎം നേതാവ് പി ജയരാജന്‍റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്‍റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയിൽ പലർക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. ശേഷം അദ്ദേഹം ജയരാജന്റെ ഫേസ് ബുക്ക് കുറിപ്പ് വായിച്ചു. യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എൽഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങൾക്കിടയിൽ ഉണ്ട്. പാർട്ടി നേതാവ് എന്ന നിലയിൽ […]

error: Protected Content !!