Kerala

ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് രമേശ് ചെന്നിത്തല

  • 26th November 2022
  • 0 Comments

തിരുവനന്തപുരം: ശശി തരൂരിന്റെ മലബാർ സന്ദർശനത്തോടെ കോൺ​ഗ്രസിലുയർന്ന തർക്കം പരസ്യമായതോടെ നിലപാട് വ്യക്തമാക്കി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളിൽ പങ്കെടുക്കാനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവും തരൂരും അകൽച്ചയിലാണെന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട […]

Kerala News

‘രാജിസന്നദ്ധതയറിയിച്ചിട്ടില്ല’സുധാകരന്റേത് നാക്കുപിഴ പിന്തുണച്ച് ചെന്നിത്തല

  • 16th November 2022
  • 0 Comments

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സുധാകരൻ കറതീർന്ന മതേതരവാദിയെന്നും സുധാകരന്റെ ഭാഗത്തുനിന്നുണ്ടായ ആർഎസ്എസ് അനുകൂല പരാമർശം നാക്കുപിഴയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സുധാകരന് സിപിഎമ്മിന്റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇതേ അഭിപ്രായമാണെന്നും ഭിന്നിപ്പിന് ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന്റെ ആശങ്കയിൽ തെറ്റില്ലെന്നും ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കോൺഗ്രസിന്റെ അടിസ്ഥാന നയം മതേതരത്വമാണ്. അതിൽ നിന്നും സുധാകരൻ വ്യതിചലിച്ചിട്ടില്ല. […]

Kerala

മേയറുടെ കത്ത് മന്ത്രിയായിരുന്ന ഇ പി ജയരാജൻ രാജിവെയ്ക്കേണ്ടി വന്ന സാഹചര്യത്തിനു തുല്യം, ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് ചെന്നിത്തല

  • 5th November 2022
  • 0 Comments

തിരുവനന്തപുരം മേയർ പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്നു പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണം എന്ന് ഉന്നയിച്ചു. മന്ത്രിയായിരിക്കെ സ്വന്തം ലെറ്റർ പാഡിൽ ഇ.പി. ജയരാജൻ ബന്ധുനിയമ നത്തിനു കത്ത് എഴുതിയതിനു സമാനമായ സംഭവമാണിത്.ഇക്കാര്യത്തിൽ ഇ.പി. രാജിവെച്ചത് ആരും മറന്നിട്ടില്ല. അതേ സ്വജനപക്ഷപാതമാണ് മേയർ പ്രകടിപ്പിച്ചിരിക്കുന്നത്.സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്ക് ഒരു നിമിഷം തൽസ്ഥാനത്ത് തുടരാൻ […]

Kerala

‘സർക്കാരിനും മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്, പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പരിഹാരമാകില്ല’; രമേശ് ചെന്നിത്തല

  • 2nd November 2022
  • 0 Comments

മന്ത്രി റോഷി അഗസ്റ്റിന് ഉത്തരവാദിത്തമുണ്ട്. ഗുരുതരമായിട്ടുള്ള തെറ്റാണ് പ്രതി ചെയ്‌തിട്ടുള്ളത്‌. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ‘മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ എന്നുപറയുമ്പോൾ ഭരണത്തിലെ സ്വാധീനം തീർച്ചയായും ആ വ്യക്തിക്ക് ഉണ്ടാകും. ആ വ്യക്തിയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്. ഇവിടുത്തെ ഭരണം എവിടെ നിൽക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ കഴിയുന്നതല്ല. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട് […]

Kerala

പെൻഷൻ പ്രായവർദ്ധന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല

  • 1st November 2022
  • 0 Comments

ഒന്നര ലക്ഷത്തോളം യുവതീയുവാക്കളുടെ ചിറകരിയുന്ന, പെൻഷൻ പ്രായവർദ്ധന തീരുമാനം ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ജോലിയില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. റാങ്ക്പട്ടിക പലതും പി. എസ്. സി. യുടെ ഫ്രീസറിലാണ്.ഈ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രണ്ടാം പിണറായി സർക്കാരിൻ്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. പെൻഷൻപ്രായം കൂട്ടിക്കൊണ്ടുള്ള സർക്കാരിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. ദീർഘവീക്ഷണമില്ലാത്ത ഈ തീരുമാനം യുവതീ യുവാക്കളുടെ ഒരു സർക്കാർ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തുന്നതാണ്. അരിവില […]

Kerala

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ല, ഇത്തരം നടപടികളിൽ നിന്നും പിന്മാറണമെന്ന് രമേശ് ചെന്നിത്തല

  • 26th October 2022
  • 0 Comments

മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് മന്ത്രിമാർ തന്നെ തീരുമാനിക്കണം. ഗവർണറുടെ നിലപാടിനോട് യോജിക്കാൻ ആകില്ല. ഇത്തരം നടപടികളിൽ നിന്നും ഗവർണർ പിന്മാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണർ വിവാദങ്ങൾ ഉണ്ടാക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനെ സഹായിക്കുന്നു. ശ്രീ രാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ ശരിയാണ് […]

Kerala

തിരുവല്ലയിലെ നരബലി; മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് രമേശ് ചെന്നിത്തല

  • 11th October 2022
  • 0 Comments

തിരുവല്ലയിലെ നരബലി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരവും നിന്ദ്യവുമായ പ്രവൃത്തിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പരിഷ്കൃതകാലത്ത് കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണിത്. നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ മൃഗീയമായി കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടുകൂടിയാണ് കേരളം കേട്ടത്. ദുർമന്ത്രവാദത്തിൻ്റെ മറവിൽ നടന്ന ഹീനമായ ഈ നരബലി ഉത്തരേന്ത്യയെപ്പോലും നാണിപ്പിക്കുന്നതാണ്. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽത്തന്നെയാണ് ഇത് നടന്നത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. സാക്ഷരസമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇത് നടന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. […]

Kerala News

മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ചെന്നിത്തല;സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് സുധാകരൻ

  • 1st October 2022
  • 0 Comments

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുന്‍ ഖാർഗെയ്ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തല.ശശി തരൂരിന് മത്സരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മുതിർന്ന നേതാവായ ഖാർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും ചെന്നിത്തല പറഞ്ഞു.ഇന്നത്തെ രാജ്യത്തിന് ആവശ്യം പരിണിതപ്രഞ്ജനായ ഒരു നേതാവിനെയാണ്.തരൂരിന് മത്സരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതിൽ തെറ്റില്ല. പക്ഷേ സീനിയർ നേതാവായ ഗാർഖെ വരണമെന്ന് ചെന്നിത്തല പറഞ്ഞു.അതേസമയം സ്വന്തം ഇഷ്ടപ്രകാരം നേതാക്കൾക്ക് വോട്ട് ചെയ്യാമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു നിയന്ത്രണവും നിർദേശവും കെപിസിസി നൽകിയിട്ടില്ല. ശശി തരൂരും മാലികാർജുൻ […]

Kerala

‘ ഗവര്‍ണറെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും’; രമേശ് ചെന്നിത്തല

  • 20th September 2022
  • 0 Comments

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷം ഒത്തുകളിച്ചത്. സര്‍ക്കാരിനെ അംഗീകരിക്കുമ്പോള്‍ ഗവര്‍ണര്‍ മഹാന്‍ അല്ലെങ്കില്‍ മോശം എന്ന നിലപാട് ശരിയല്ല. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവര്‍ണറെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala News

കെ കരുണാകരനെ തകര്‍ക്കാന്‍ നടന്ന കലാപത്തിന് കൂട്ടുനിന്നതില്‍ പശ്ചാത്താപമുണ്ടെന്ന് ചെന്നിത്തല

  • 24th July 2022
  • 0 Comments

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ കെ കരുണാകരനെ തകര്‍ക്കാന്‍ നടന്ന കലാപത്തിന് കൂട്ടുനിന്നതില്‍ പശ്ചാത്താപമുണ്ടെന്ന് രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അങ്ങനെ ചെയ്യിച്ചതെന്നും, താന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് എന്നേയും ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കരുണാകരനെതിരെ നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും അദ്ദേഹം പറയുന്നു. സത്യസന്ധനായ രാഷ്ട്രീയ നേതാവായിരുന്നു കരുണാകരന്‍. അദ്ദേഹത്തെ പോലൊരു നേതാവ് കേരളത്തിലോ ഇന്ത്യയിലോ ഇന്നില്ല. ഇന്ന് കാര്‍ത്തികേയനും ഷാനവാസും […]

error: Protected Content !!