‘സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം അംഗീകാരം നല്‍കിയിരിക്കുകയാണ്’; രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് കൊള്ള നടന്നാലും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. അഴിമതിക്കും കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. അഴിമതി കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ പറയാന്‍ എന്ത് അധികാരമാണുള്ളത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസിലായതോടെയാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന നേതൃയോഗത്തിന്റെ […]

Kerala News

സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

നിയമസഭ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ കരുവാക്കി മയക്കുമരുന്നു കേസിലും സ്വര്‍ണക്കടത്ത് കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാര്‍ തടയാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് അന്വേഷണത്തെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറയാത്തത്. മുഖ്യമന്ത്രിയാണ് കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചത്. ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ഉള്ള പൊലീസ് ഇടപെടല്‍ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതി മൂടിവെയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ പോലും കരുവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരമാണ് […]

‘അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെക്കൂടി ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി’; രമേശ് ചെന്നിത്തല

  • 5th November 2020
  • 0 Comments

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെക്കൂടി ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടെ അംഗീകരിക്കപ്പെടുകയാണ്. ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി തളളിപറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം ബലപ്പെടുകയാണെന്നും മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്നും ചെന്നിത്തല വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞിരുന്നു’: രമേശ് ചെന്നിത്തല

  • 3rd November 2020
  • 0 Comments

എം. ശിവശങ്കറിനെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വകുപ്പ് ഒഴിയാന്‍ രണ്ട് കാരണങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ […]

Kerala News

മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുന്നു; രമേശ് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രി കൊള്ളകള്‍ക്ക് നേതൃത്വം നല്‍കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്നു കേസിലെ അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ശിവശങ്കരന്‍ ആരുടെ ബിനമിയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരളപ്പിറവി ദിനത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സത്യാഗൃഹ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെ തിരുത്തേണ്ട പാര്‍ട്ടി തകര്‍ന്നു തരിപ്പണമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Kerala News

സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാം; രമേശ് ചെന്നിത്തല

ലൈഫ് മിഷനില്‍ സന്തോഷ് ഈപ്പന്‍ കമ്മീഷനായി നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആരുടെ കൈയിലാണെന്ന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തുനില്ലെന്ന് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. എം ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം കൊണ്ടാണെന്നും ചെന്നിത്തല ആരോപിക്കുകയും ചെയ്തു. ബിനീഷ് കോടിയേരിക്ക് എതിരായ കേസ് ഒത്തുതീര്‍ക്കാന്‍ സഹായിച്ചുവെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം രമേശ് ചെന്നിത്തല തള്ളി. […]

ചോദ്യം ചെയ്യപ്പെടേണ്ടവര്‍ ഇനിയുമുണ്ട്, ദുര്‍ഗ്ഗന്ധം വമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്; രമേശ് ചെന്നിത്തല

  • 30th October 2020
  • 0 Comments

ചോദ്യം ചെയ്യപ്പെടേണ്ടവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയുമുണ്ടെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ താനാരുടേയും പേര് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. അച്ഛന്റേയും പാര്‍ട്ടിയുടേയും തണലിലാണ് ബിനീഷ് കൊടിയേരി ഇതെല്ലാം ചെയ്തു കൂട്ടുന്നത്. ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും. തന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്തതിനാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദുര്‍ഗ്ഗന്ധം വമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നോക്ക സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിലവില്‍ സംവരണം ഉള്ളവരെ ബാധിക്കാതെ […]

Kerala News

കേരളീയർക്ക് അപമാനം കൊണ്ട് തലതാഴ്ത്തേണ്ട സ്ഥിതി:സർക്കാരിനെതിരെ രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളീയർക്ക് അപമാനം കൊണ്ട് തലതാഴ്ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . സ്വർണക്കടത്ത് കേസും ബെംഗളൂരു ലഹരിമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Kerala News

ശിവശങ്കർ രോഗലക്ഷണം യഥാർത്ഥ രോഗം മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

ശിവശങ്കർ രോഗലക്ഷണം മാത്രമാണെന്നും യഥാർത്ഥ രോഗം മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസെന്നും രമേഷ് ചെന്നിത്തല. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് തുടർന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഇനി അർഹത ഇല്ലെന്നും അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അഴിമതികൾ ഓരോന്നും അരങ്ങേറിയത് മുഖ്യമന്ത്രിയുടെ ഓഫിസിലാണെന്നും കൂട്ടിചേർത്തു. […]

Kerala News

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലുള്ള കക്ഷികളുമായേ രാഷ്ട്രീയ സഖ്യമുണ്ടാക്കൂ- രമേശ് ചെന്നിത്തല

  • 23rd October 2020
  • 0 Comments

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകളുണ്ടാക്കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. യുഡിഎഫിലുള്ള കക്ഷികളുമായേ രാഷ്ട്രീയ സഖ്യമുണ്ടാകുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ‍പ്രാദേശിക തലത്തില്‍ യുഡിഎഫിന് ഒത്തുപോകാന്‍ കഴിയുന്നവരുമായി നീക്കുപോക്കുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു

error: Protected Content !!