Kerala News

സ്വര്‍ണ്ണക്കടത്തിലെ ഉന്നതനെ മുഖ്യമന്ത്രിക്കറിയാം, ആളെ അറിഞ്ഞാല്‍ ജനം ബോധം കെട്ടു വീഴും; ചെന്നിത്തല

  • 7th December 2020
  • 0 Comments

സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ആ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവേഴ്സ് ഹവാലയില്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും പങ്കുണ്ട്. ആ ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയ്ക്ക് സ്വപ്നയും സരിത്തും നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. […]

തോമസ് ഐസക്കിന് അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വെക്കണം; രമേശ് ചെന്നിത്തല

ധന മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്‍റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ […]

വട്ട് മുഖ്യമന്ത്രിക്കാണോ എന്ന് വ്യക്തമാക്കണം, വിജിലന്‍സ് അഴിമതി കണ്ടെത്തിയാല്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ധനമന്ത്രിക്ക് കഴിയില്ലെന്നും ചെന്നിത്തല

  • 29th November 2020
  • 0 Comments

കെ.എസ്.എഫ്.ഇയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജിലന്‍സ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ് എന്ന് ഐസക് ഓര്‍ക്കണം, മുഖ്യമന്ത്രിക്കാണോ വട്ടെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. തോമസ് ഐസകിന് ധനകാര്യമന്ത്രി എന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ […]

‘ഓര്‍ഡിനന്‍സ് മാധ്യമങ്ങളെ നിശബ്ദമാക്കാന്‍, മൗലീകാവകാശങ്ങളുടെ നഗ്നമായ ലംഘനമാണിത്’; രമേശ് ചെന്നിത്തല

  • 22nd November 2020
  • 0 Comments

സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പൊലീസ് ആക്റ്റില്‍ ഭേദഗതി വരുത്തി 118 ( എ ) എന്ന ഉപവകുപ്പ് ചേര്‍ത്തത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കന്ന […]

തന്റെ കൈകള്‍ ശുദ്ധമാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും രമേശ് ചെന്നിത്തല

  • 21st November 2020
  • 0 Comments

ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ കൈകള്‍ ശുദ്ധമാണെന്നും തങ്ങളാരും കോഴ വാങ്ങിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രിക്ക് ഇതുകൊണ്ടൊന്നും കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനയിലുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നുവെന്ന വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവരുന്നത്. ബാര്‍ കോഴ കേസിലാണ് പുതിയ നടപടി. […]

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തോമസ് ഐസക് ഉണ്ടയില്ലാ വെടി വെക്കുന്നു; രമേശ് ചെന്നിത്തല

  • 15th November 2020
  • 0 Comments

സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നത്. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് […]

ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതി;രമേശ് ചെന്നിത്തല

  • 14th November 2020
  • 0 Comments

കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ധനമന്ത്രി പറഞ്ഞു.ധനമന്ത്രി ഏത് റിപ്പോർട്ടിനെ കുറിച്ചാണ് പറയുന്നതെന്ന് വ്യക്തമാക്കണം. അടുത്ത കാലത്ത് ഒരു റിപ്പോർട്ടും നിയമസഭയിൽ വച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയത്. രാജ്യത്തെ നിയമം ബാധകമല്ല എന്ന രീതിയിൽ മന്ത്രിസഭ പ്രവർത്തിക്കുന്നു. […]

കോടിയേരിയുടെ സ്ഥാനം ഒഴിയൽ; വൈകി വന്ന വിവേകം ആണെന്ന് രമേശ് ചെന്നിത്തല

  • 13th November 2020
  • 0 Comments

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകം ആണെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകൻ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസിലായി എന്നും ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് […]

‘അധോലോക പ്രവര്‍ത്തനങ്ങളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി’; രമേശ് ചെന്നിത്തല

  • 11th November 2020
  • 0 Comments

അധോലോക പ്രവര്‍ത്തനങ്ങളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. വികസന പദ്ധതികള്‍ കള്ളക്കടത്ത് സംഘത്തിനു ചോര്‍ത്തി നല്‍കി. കള്ളപ്പണം വെളുപ്പിക്കുന്നു. 55 മാസത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓരോരുത്തര്‍ക്കും ഓരോ ചുമതലയാണ്. ചിലര്‍ക്ക് അഴിമതി, ചിലര്‍ക്ക് കള്ളക്കടത്ത് എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്ന് […]

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയ സംഭവം;രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

  • 11th November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. ഓഡിറ്റ് നിർത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. ലൈഫ് മിഷൻ ക്രമക്കേട് പുറത്തുവരുന്നത് തടയാനാണ് ശ്രമമെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര മാർഗ്ഗരേഖ കിട്ടിയില്ല എന്നത് കളവാണ്. സർക്കാർ പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേട് ഉണ്ടെന്നും ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്ക് അഴിമതിയിൽ പങ്കാളികളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഓഡിറ്റിങ് നിർത്താനുള്ള ഡയറക്ടരുടെ ഉത്തരവ് റദ്ദാക്കണം. ഡയറക്ടറുടെ നടപടി നിയമ വിരുദ്ധവും ഭരണ ഘടനാ ലംഘനവുമാണ്. ഓഡിറ്റ് […]

error: Protected Content !!