Kerala News

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് തുടക്കം

  • 31st January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുഖ്യാതിഥിയായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക […]

Kerala News

വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയത;സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു;രമേശ് ചെന്നിത്തല

  • 28th January 2021
  • 0 Comments

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാടെത്തി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം.വിജയരാഘവനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നുംതമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ […]

Kerala News

ഓലപാമ്പ്​ കാണിച്ച്​ യു.ഡി.എഫിനെ വിരട്ടാൻ നോക്കേണ്ട; ഒറ്റക്കെട്ടായി കേസിനെ നേരിടും;ചെന്നിത്തല

  • 25th January 2021
  • 0 Comments

സോളാർ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ ബി.ജെ.പിയുമായുള്ള രഹസ്യധാരണ പ്രകാരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓലപാമ്പ്​ കാണിച്ച്​ യു.ഡി.എഫിനെ വിരട്ടാൻ നോക്കേണ്ട.ഈ പരിപ്പ് കേരളത്തിൽ വേകില്ല. ഒരു അന്വേഷണത്തെയും പേടിയില്ലെന്നും യുഡിഎഫ് ഒറ്റക്കെട്ടായി കേസിനെ നേരിടുമെന്നും ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സോളാർ കേസ് കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെങ്കിൽ തീരുമാനം തെറ്റി പോയി. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാവുന്നെ്​ ഉറപ്പായപ്പോഴാണ്​ വീണ്ടും സോളാർ കേസ്​ […]

Kerala News

മദ്യവില വര്‍ദ്ധനയ്ക്ക് പിന്നില്‍ 200 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു

  • 24th January 2021
  • 0 Comments

മദ്യവില വര്‍ദ്ധനവിന് പിന്നില്‍ 200 കോടിയുടെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് ആരോപിച്ച് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും എതിരെ വിജിലന്‍സ് ഡയറക്ടറെ സമീപിച്ചു. സര്‍ക്കാര്‍ വ്യക്തമാക്കുന്നത് എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവിന്റെ അടിസ്ഥാനത്തിലാണ് മദ്യവില വര്‍ധിപ്പിച്ചതെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇത് തെറ്റാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറയുന്നു. പ്രതിപക്ഷ നേതാവ് വിജിലന്‍സിന് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം ബിവറേജ്സ് കോര്‍പ്പറേഷന്‍ […]

Kerala News

ഉത്തമമായ പ്രതിപക്ഷ ധര്‍മം നിറവേറ്റാന്‍ കഴിഞ്ഞു; അഞ്ച് വര്‍ഷം സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ എടുത്തുകാട്ടിയെന്നും രമേശ് ചെന്നിത്തല

  • 23rd January 2021
  • 0 Comments

ക്രിയാത്മക പ്രതിപക്ഷമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുമെന്ന വാക്ക് പാലിക്കാനായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉത്തമമായ പ്രതിപക്ഷ ധര്‍മം കഴിഞ്ഞ അഞ്ച് വര്‍ഷം നിറവേറ്റി. അഴിമതികള്‍ക്കെതിരെ പോരാടാന്‍ സാധിച്ചെന്നാണ് വിശ്വാസം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തലനാരിഴ കീറി പരിശോധിച്ചു. പലപ്പോഴും സര്‍ക്കാറിന്റെ തെറ്റായ തീരുമാനങ്ങളില്‍ തിരുത്തല്‍ ശക്തിയായി. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനായെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിഷേധിച്ചു. പ്രതിപക്ഷം കാണിച്ച ജാഗ്രത പലപ്പോഴും സര്‍ക്കാരിനെ അലോസരപ്പെടുത്തി. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ […]

Kerala News

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രിക; ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര ജനുവരി 31 മുതല്‍

  • 23rd January 2021
  • 0 Comments

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര ജനുവരി 31 മുതല്‍ മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും. അത് വന്‍ വിജയമാക്കാന്‍ ശ്രമിക്കും. സമിതി അംഗങ്ങള്‍ക്കായിരിക്കും ജില്ലകളുടെ ചുമതലയെന്നും സമിതിയുടെ ആദ്യ യോഗത്തിനുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരസ്യമായ സീറ്റ് വിഭജന ചര്‍ച്ച ഇത്തവണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. […]

Kerala News

സഭയില്‍ അന്‍പത് വര്‍ഷം;ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ

  • 22nd January 2021
  • 0 Comments

നിയമസഭയല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് ആദരമറിയിച്ച് നിയമസഭ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദരമര്‍പ്പിച്ച് കൊണ്ട് നിയമസഭയില്‍ സംസാരിച്ചത്. ‘മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തന്റെ മുന്നില്‍ വരുന്നവരുടെ ആവലാതികള്‍ പരിഹരിക്കാന്‍ അദ്ദേഹമെടുത്ത ശ്രമങ്ങള്‍ മാതൃകാപരമാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയുടെ വഴിത്താരയില്‍ ശ്രീ ഉമ്മന്‍ ചാണ്ടി നല്‍കിയ നിസ്തുലമായ സംഭാവനകളെ ഞാന്‍ ഓര്‍ക്കുന്നു. ഇനിയും ദീര്‍ഘ കാലം കേരള രാഷ്ട്രീയത്തിലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയെട്ടെ. അദ്ദേഹത്തിന് എല്ലാ […]

Kerala News

ധനമന്ത്രി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ല; സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നും രമേശ് ചെന്നിത്തല

  • 20th January 2021
  • 0 Comments

സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. തോമസ് ഐസക്ക് ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ധനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല സഭയില്‍ ആവശ്യപ്പെട്ടു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് […]

Kerala News

മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും, ആന്റണി നയിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കാര്യത്തില്‍ തീരുമാനമായില്ല

  • 18th January 2021
  • 0 Comments

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായി. ഉമ്മന്‍ചാണ്ടി ഇത്തവണ മത്സരിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ മുന്നോട്ടുവച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് […]

Kerala News

തെരഞ്ഞെടുപ്പ് ചർച്ചക്കായി മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഡൽഹിയിൽ

  • 17th January 2021
  • 0 Comments

വരുന്ന നിയമസഭ തെര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഒരു മുഴം മുൻപേ തുടങ്ങി കോൺഗ്രസ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡും മായി നാളെ ചർച്ച നടത്തും കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകയാണ് നാളെ ഡൽഹിയിൽ നടക്കുക.ചർച്ചയിൽ പങ്കെടുക്കാനായി രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള […]

error: Protected Content !!