Kerala News Trending

ഐശ്വര്യ കേരള യാത്ര ;ഇന്ന് തലസ്ഥാനത്ത് സമാപനം

  • 23rd February 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പതിനായിരങ്ങളെ അണിനിരത്തി നടത്തുന്ന റാലിയോടെയാണ് സമാപനം. ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിരുദ്ധ വികാരം മറികടക്കാനായെന്ന വിലയിരുത്തലിലാണ് നേതൃത്വം. സീറ്റുവിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും അതിവേഗം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പിടിക്കാനുള്ള നീക്കത്തിലാണ് മുന്നണി നേതൃത്വം. അതേസമയം ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ഗാന്ധി ഘടകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും , യുഡിഎഫ് […]

Kerala News

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്‍റെ കള്ളം പൊളിഞ്ഞു; പ്രതിപക്ഷ നേതാവ്

  • 22nd February 2021
  • 0 Comments

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാരിന്‍റെ കള്ളം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ അടിമുടി ദുരൂഹമാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികളെന്നും ചെന്നിത്തല ആരോപിച്ചു.ആഴക്കടല്‍ മത്സ്യബന്ധനത്തിന് അന്താരാഷ്ട്ര കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളത്തിലെ കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള വന്‍ ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്. പ്രതിപക്ഷം ഇത് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി നടപടികളുമായി […]

Kerala News

പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല; തെരഞ്ഞെടുപ്പില്‍ കാണാം;രമേശ് ചെന്നിത്തല

  • 22nd February 2021
  • 0 Comments

ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ചയെന്ന പ്രീപോള്‍ സര്‍വേയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രീപോള്‍ സര്‍വേ ഫലം കണ്ട് കോണ്‍ഗ്രസിന് ഭയമില്ല. തെരഞ്ഞെടുപ്പില്‍ കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ർ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം. എ​ൽ.​ഡി.​എ​ഫ് 72 മു​ത​ൽ 78 വ​രെ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് സ​ർ​വേ. യു.​ഡി.​എ​ഫി​ന് 59 മു​ത​ൽ 65 വ​രെ സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നും മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ൻ.​ഡി.​എ​ക്ക്​ ല​ഭി​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫി​ന്-41, യു.​ഡി.​എ​ഫി​ന് […]

Kerala News

കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ല; പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നുവെന്നും രമേശ് ചെന്നിത്തല

  • 15th February 2021
  • 0 Comments

പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനെന്നും .തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമര്‍ശനം മാത്രം. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. […]

ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ; ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

  • 13th February 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എഎസ് ഐമാരായ ഷിബു ചെറിയാന്‍ (കണ്‍ട്രോള്‍ റൂം), ജോസ് ആന്റണി (ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്), ബിജു (കല്ലൂര്‍ക്കാട് പൊലീസ് സ്‌റ്റേഷന്‍)സിപിഒമാരായ സില്‍ജന്‍ (ഡോഗ് സ്‌ക്വാഡ് കളമശ്ശേരി), ദിലീപ് സദാനന്ദന്‍ (തൃപ്പൂണിത്തുറ ക്യാമ്പ്) എന്നിവര്‍ക്കെതിരെയാണ് നടപടി. ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പൊലീസ് […]

Kerala News

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചു വിടും രമേശ് ചെന്നിത്തല

  • 12th February 2021
  • 0 Comments

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെയാണ് ഈ നിലപാട് പറഞ്ഞ് രമേശ് ചെന്നിത്തലയും രംഗത്തെത്തുന്നത്. ആവശ്യമായ അനുമതിയില്ലാതെയും നടപടികള്‍ പൂര്‍ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്കെന്നും സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.ഭരണഘടനാ തത്വങ്ങള്‍ക്കെതിരെയും അനധികൃതമായും പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച കേരള ബാങ്ക് യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ പിരിച്ചുവിടുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. […]

Kerala News

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ;യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല;രമേശ് ചെന്നിത്തല

  • 10th February 2021
  • 0 Comments

ശബരിമലയിലെ എന്‍.എസ്.എസ് പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന് പറയുന്നത് ശരിയല്ല. നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്‍കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്. നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.അധികാരത്തിലെത്തിയാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന […]

”നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മില്‍ എന്താ വ്യാത്യാസം”; ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

  • 9th February 2021
  • 0 Comments

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സമരം പ്രതിപക്ഷം ഇളക്കിവിട്ടതാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു പരാമര്‍ശം നടത്തിയ തോമസ് ഐസക്കും കര്‍ഷക പ്രക്ഷോഭകരെ സമരജീവികള്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഐക്യകേരള യാത്രക്കിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മില്‍ എന്താ വ്യാത്യാസം. നരേന്ദ്രമോദി സമര ജീവികള്‍ എന്ന് വിളിക്കുമ്പോള്‍ യുഡിഎഫ് […]

Kerala News

സുധാകരന്‍ ആരെയും അപമാനിച്ചിട്ടില്ല;മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

  • 5th February 2021
  • 0 Comments

മുഖ്യമന്ത്രിക്കെതിരായി എം. പി കെ. സുധാകരന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണെന്നും സുധാകരന്‍ അത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞു. ‘ഇന്നലെ പത്ര ലേഖകരുടെ ചോദ്യത്തിന് മറുപടിയായി ഞാന്‍ ഒരു പൊതു പ്രസ്താവന നടത്തിയതാണ്. ഈ വിവാദം ഇവിടെ തീരണം. സുധാകരന്‍ എത്രയോ വര്‍ഷമായി രാഷ്ട്രീയത്തിലുള്ള ഒരു നേതാവാണ്. അദ്ദേഹം നല്ല അനുയായി വൃന്തമുള്ള നേതാവാണ്. അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ല. പാര്‍ട്ടിക്ക് അങ്ങനൊരു അഭിപ്രായവുമില്ല,’ […]

Kerala News

ഐശ്വര്യ കേരളയാത്രക്ക് ‘ആദരാഞ്ജലികള്‍’നടപടിയെടുക്കുമന്ന് കെപിസിസി

  • 31st January 2021
  • 0 Comments

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ പരസ്യത്തില്‍ ‘ആദരാഞ്ജലികള്‍’ വന്ന സംഭവത്തിൽ നടപടിയെടുക്കുമന്ന് കെപിസിസി നേതൃത്വം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് ആശംസകളോടെ എന്നതിനുപകരം ആദരാഞ്ജലികളോടെ എന്ന് നല്‍കിയിരിക്കുന്നത്. യാത്രയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ബഹുവര്‍ണ പരസ്യത്തിലാണ് തെറ്റ് കണ്ടെത്തിയിരിക്കുന്നത്.ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ചിത്രത്തിനൊപ്പം ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍, പി.ജെ ജോസഫ് ഉള്‍പ്പെടെ നേതാക്കളുടെ ചിത്രങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പരസ്യത്തിലാണ് പിശക് വന്നിരിക്കുന്നത്. ഇത്തരത്തിലൊരു പിശക് […]

error: Protected Content !!