News

ദാവൂദ് ഇബ്രാഹിമുമായി റമീസിന് ബന്ധമുണ്ടെന്നുള്ള വാർത്ത അതീവഗൗരവമുള്ളതെന്ന് പ്രതിപക്ഷ നേതാവ്

സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ റമീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നുള്ള വാർത്ത അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തുകേസിന്റെ ഭീകരവാദബന്ധം ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവപൂർണമായിരിക്കുകയാണ്. എന്തുതരം കുറ്റവാളികളെയാണ് മുഖ്യമന്ത്രിയും കേരള സർക്കാരും സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയണം. . ഈ കേസിന് അന്താരാഷ്ട്ര മാഫിയകളുമായി ബന്ധമുണ്ടെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും തുടക്കം മുതൽ കോൺഗ്രസും, യു.ഡി.എഫും […]

Kerala

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം

  • 16th September 2020
  • 0 Comments

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് റമീസിന് ജാമ്യം അനുവദിചിരിക്കുന്നത്.എന്നാൽ ജാമ്യം കിട്ടിയാലും എൻഐഎ കേസിലും പ്രതിയായ റമീസിന് ജയിൽ മോചിതനാകാൻ സാധിക്കില്ല. കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.നിലവിൽ വിയ്യൂർ ജയിലിലാണ് റമീസിനെ പാർപ്പിച്ചിരിക്കുന്നത്.

error: Protected Content !!