അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നു; ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലം;പ്രതിപക്ഷ നേതാവ്
ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നുവെന്നും ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അട്ടിമറിക്കാന്‍ വേണ്ടി അഭിപ്രായ സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ഭരണകക്ഷിക്ക് കിട്ടുന്ന പരിഗണന ഇവിടെ ഒരു ശതമാനമെങ്കിലും യു.ഡി.എഫിന് ലഭിക്കേണ്ടേ? ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോദി ദല്‍ഹിയില്‍ ചെയ്യുന്നത് പോലെ ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” […]