കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു
കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും ഓപ്പണിംഗ് ബാറ്ററുമായ ഒ.കെ രാംദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ഓപ്പണിങ്ങ് ബാറ്ററായിരുന്ന രാംദാസ് കാലിക്കറ്റ് സര്‍വ്വകലാശാലാ ക്യാപ്റ്റനായിരുന്നു. 20-ാമത്തെ വയസില്‍ കേരളാ ടീമിലെത്തി. രഞ്ജി ട്രോഫിയില്‍ കേരളത്തിനെ രാംദാസ് 13 വര്‍ഷം നയിച്ചു. കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരം കളിച്ച രാംദാസ് 1647 റണ്‍സ് നേടി. 11 അര്‍ദ്ധ സെഞ്ചുറികളും […]
