ഇന്ന് കര്‍ക്കടകം ഒന്ന്, രാമായണ മാസത്തിനു തുടക്കം
ഇന്ന് കര്‍ക്കിടകം ഒന്ന്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. കര്‍ക്കടകത്തില്‍ പൊതുവെ ഇടമുറിയാത്ത മഴയാണ്. സൂര്യകിരണങ്ങള്‍ക്കു ശക്തി കുറയുന്നതിനാല്‍ രോഗാണുക്കള്‍ പെരുകുകയും രോഗസാധ്യത ഏറുകയും ചെയ്യും. കൃഷിപ്പണികളൊന്നും സാധ്യമല്ല. ഉല്‍സവങ്ങളോ ആഘോഷങ്ങളോ മംഗളകര്‍മങ്ങളോ ഇല്ല. അതിനാല്‍ പഞ്ഞക്കര്‍ക്കിടകമെന്ന പേരും ലഭിച്ചു. തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും. രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ്. രാമകഥ ആദ്യന്തം […]