മടവൂർ സ്വദേശികളുടെ അപകടമരണം;ട്രക്ക് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ്
രാമനാട്ടുകര ബൈപ്പാസില കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ കഴിഞ്ഞ ദിവസം ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആയതിനാൽ അയാൾക്കെതിരെ മനഃപൂർവമല്ലാത്തനരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ്. വാഹനം ഓടിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്. കാറിലുണ്ടായിരുന്ന മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന്‍ അരുണ്‍ (21), സുഹൃത്ത് കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അലി, കൂടാതെ അപകടത്തിൽ […]
