രാമനാട്ട്കരയിൽ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി ഭരണാനുമതി നൽകി
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തില്‍ ഓരോ കണ്‍സള്‍ട്ടന്റ് തസ്തിക വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ ധനസഹായം ● തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരണപ്പെട്ട തിരുവനന്തപുരം മലയിന്‍കീഴ് മാങ്കുന്ന് ചാമവിള പുത്തന്‍വീട്ടില്‍ ഭുവനചന്ദ്രന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ അനുവദിച്ചു. ● കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ നിപ വൈറസ് […]