ജസ്റ്റിസ് മണികുമാറിൻ്റെ നിയമനം; ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണ;രമേശ് ചെന്നിത്തല
മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സർക്കാരിൻ്റെ അഴിമതി അന്വേഷിക്കാനുള്ള തൻ്റെ നിരവധി പെറ്റിഷനുകളിൽ തീരുമാനമെടുക്കാതെ അതിൻ്റെ മുകളിൽ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാർ. സ്പിഗ്ളർ.ബ്രൂ വറി പമ്പാ മണൽക്കടത്ത്, ബെവ്കോ ആപ്പ് തുടങ്ങി വയിലെല്ലാം തീരുമാനമെടക്കാതെ സർക്കാരിനെ സഹായിച്ചയാളാണ് അദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ നിരന്തര പോരാട്ടം കാരണം […]


