കറുത്ത വസ്ത്രമണിഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരം രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരേയെന്ന് അമിത് ഷാ
കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് നടത്തിയ സമരം യഥാര്‍ത്ഥത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെതിരെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്തിനാണ് ഇവര്‍ എല്ലാ ദിവസവും സമരം നടത്തുന്നത് കോണ്‍ഗ്രസിന് ഒരു ഹിഡന്‍ അജണ്ടയുണ്ട്. അവര്‍ തങ്ങളുടെ പ്രീണന നയം വേഷം മാറി വിപുലീകരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്നത്തിന് പരിഹാരമെന്നോണം […]
