രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് മിണ്ടാതെ രാമനെക്കുറിച്ച് മാത്രം എഴുതി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമക്ഷേത്ര നിര്‍മാണത്തിന്റെ ഭൂമിപൂജയ്ക്ക് ശേഷമാണ് രാഹുല്‍ ദാന്ധിയുടെ ട്വീറ്റ്. രാമക്ഷേത്രത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്താതെ രാമനെക്കുറിച്ചു മാത്രമാണ് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. രാമന്‍ അനുകമ്പയാണെന്നും ഒരിക്കലും ക്രൂരത കാണിക്കാന്‍ പറ്റില്ലെന്നും പറയുന്ന രാഹുല്‍ രാമന്‍ നീതിയാണെന്നും ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കില്ലെന്നും പറയുന്നു. ”ഏറ്റവും മികച്ച മനുഷ്യഗുണങ്ങളുടെ പ്രകടനമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമന്‍. നമ്മുടെ മനസ്സിന്റെ ആഴങ്ങളിലെ മനുഷ്യത്വത്തിന്റെ കാതല്‍ അവയാണ്. രാമന്‍ സ്നേഹമാണ്,അദ്ദേഹത്തിന് ഒരിക്കലും […]