രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് യോഗി, രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമെന്നും യുപി മുഖ്യമന്ത്രി
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറ്റ് പുരോഹിതന്മാര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ശ്രീകോവിലിന്റെ പൂജ നടത്തി തറക്കല്ലിട്ടത്. നിര്‍മാണത്തിനായുള്ള ശിലാപൂജ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ക്ഷേത്ര സമുച്ചയത്തിലെ ദ്രാവിഡ മാതൃകയിലുള്ള ശ്രീ രാം ലാല സദനിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമാണെന്നും. ഈ ദിവസത്തിനായി ജനങ്ങള്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഏകദേശം രണ്ട് വര്‍ഷം മുമ്പ് പ്രധാനമന്ത്രി മോദിയാണ് […]