പ്രമുഖ വ്യവസായിയും ആകാശ എയര്‍ ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
പ്രമുഖ വ്യവസായിയും രാജ്യത്തെ ഓഹരി നിക്ഷേപകരില്‍ പ്രധാനിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏറെ നാളായി അദ്ദേഹം രോഗബാധിതന്‍ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു അദ്ദേഹം അന്തരിച്ചത് എന്നാണ് വിവരം. അവശനിലയിലായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അടുത്തിടെ ആരംഭിച്ച ആകാശ് എയറിന്റെ തലവനാണ് ഇദ്ദേഹം. നിരവധി കമ്പനികളുടെ ഡയറക്ടര്‍ […]
