National

കാശ്മീരിന് ഇനി പ്രത്യേക പദവി ഇല്ല: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം […]

National

യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

ന്യൂദല്‍ഹി: യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന നിയമമാണ് നിലവില്‍ വന്നത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് അംഗം പി.ചിദംബരം പറഞ്ഞു. എന്നാല്‍ തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണം […]

National

മുത്തലാഖ് ബിൽ: എം പി വഹാബ് വൈകിയെത്തി സഭയിൽ ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല

ന്യൂദല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ മുസ്‌ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിന് സംസാരിക്കാനായില്ല. വിളിച്ച സമയത്ത് ഹാജരാവാത്തതിനാലാണ് സംസാരിക്കാനുള്ള അവസരം നിഷേധിച്ചത്. സഭയിലില്ലാത്തതിനെത്തുടര്‍ന്നാണ് ഈ നടപടി. വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം സഭയിൽ എത്തിയത്. ഇതോടെ ബില്ലിനെതിരായി വോട്ട് ചെയ്‌തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിക്കാതെ പോയി. പ്രതിപക്ഷ […]

error: Protected Content !!