Kerala News

രാജ്യസഭാ തെരഞ്ഞെടുപ്പ്; ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  • 21st March 2022
  • 0 Comments

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.എല്‍.എമാരായ എം. വിന്‍സെന്റ്, പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

Kerala News

രാജ്യസഭ തെരെഞ്ഞെടുപ്പ് ; യുഡിഎഫ് സ്ഥാനാർത്ഥിയായി പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു

  • 16th April 2021
  • 0 Comments

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്നാം തവണയാണ് മുസ്ലിം ലീഗിന്റെ രാജ്യസഭാംഗമായി പി.വി അബ്‌ദുൾ വഹാബ് മത്സരിക്കുന്നത്.2004 ലാണ് പി വി അബ്ദുൽ വഹാബ് ആദ്യമായി രാജ്യസഭാംഗമാകുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ, മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. എം.കെ മുനീർ എന്നിവർക്കൊപ്പമാണ് അബ്ദുൽ വഹാബ് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്

Kerala News

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണം; ഹൈക്കോടതി

  • 12th April 2021
  • 0 Comments

മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നത്. എസ്. ശർമ്മയും, നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിയമോപദേശമാണ് ലഭിച്ചതെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. പക്ഷേ ഈ വാദങ്ങളെല്ലാം തള്ളിയാണ് സംസ്ഥാനത്തു നിന്ന് […]

Kerala News

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

  • 17th March 2021
  • 0 Comments

സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. കെ കെ രാഗേഷ്, പി വി അബ്ദുള്‍ വഹാബ്, വയലാര്‍ രവി എന്നിവരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും തെരഞ്ഞെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവര്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് നിബന്ധനകള്‍ പാലിക്കണം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതല. മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 31ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന […]

News

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഈ മാസം 24-ാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് മുതല്‍ ഈ മാസം പതിമൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ടിക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനാകും. അതേസമയം, രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് സ്ഥാനാര്‍ത്ഥി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന […]

error: Protected Content !!