Kerala News

രാജു അപ്സര വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്

  • 31st July 2022
  • 0 Comments

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായി രാജു അപ്‌സരയെ തെരെഞ്ഞെടുത്തു.രാജു അപ്സരയും പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. 444 പ്രതിനിധികളില്‍ 440 പേര്‍ വോട്ട് രേഖപ്പെടുത്തി. രാജു അപ്സരക്ക് 222 വോട്ടുകളും പെരിങ്ങാമല രാമചന്ദ്രന് 218 വോട്ടുകളും ലഭിച്ചു. രാവിലെ പത്തരയോടെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെയാണ് കഴിഞ്ഞത് തെരഞ്ഞെടുപ്പിൽ കുഞ്ഞാവു ഹാജി വർക്കിംങ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ദേവസ്യ മേച്ചേരിയാണ് ജനറൽ സെക്രട്ടറി. എം.കെ.തോമസൂട്ടിയെ ട്രഷററായും തെരഞ്ഞെടുത്തു.

error: Protected Content !!