അഗ്നിപഥ് സ്‌കീമിനെതിരെ രാജ്യമെങ്ങും പ്രതിഷേധം; സേനാമേധാവികളുടെ യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി ആര്‍ ചൗധരി, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പ്രതിരോധമന്ത്രിയുടെ വീട്ടില്‍ വച്ചാണ് നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, കേന്ദ്രയുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വന്‍ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ […]