kerala Kerala kerala politics

ചില മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരെയും വെറുതെ വിടില്ല; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ചില മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി യുഡിഎഫ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാനേല്‍പ്പിച്ച പണമാണ് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കയതെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണം. ചില വിദ്വാന്‍മാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്ന് ഉണ്ണിത്താന്‍ വ്യക്തമാക്കി. ആരെയും വെറുതെ വിടില്ലെന്നും പണം തട്ടിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്ന ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഉണ്ണിത്താന്‍ പറഞ്ഞത്. ഉണ്ണിത്താന്‍ ആരോപണം ഉന്നയിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മണ്ഡലം പ്രസിഡന്റിന് […]

Kerala kerala kerala politics

പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തു; ബൂത്ത് പിടിത്തം നടന്നു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  • 27th April 2024
  • 0 Comments

കാസര്‍കോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് പിടിത്തം നടന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടന്‍ എസ്.പിയെ മാറ്റണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

error: Protected Content !!