ഐ ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍
ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം നല്‍കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. മഹാരാഷ്ട്ര ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി കോര്‍പ്പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക. ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരം. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് ഇരുപതിനായിരിക്കും പുരസ്‌കാര പ്രഖ്യാപനമെന്ന് സംസ്ഥാന ഐ.ടി മന്ത്രി സാതേജ് പട്ടേല്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയായിരിക്കും സമ്മാനം നല്‍കുന്നത്. ആഗസ്റ്റ് […]