ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ഒന്നാം റാങ്ക് കേരളത്തിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി എം ബി രാജേഷ്
കേരളം ബിസിനസ് സൗഹൃദമല്ലെന്ന പതിവ് പ്രചാരണങ്ങള്‍ക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ രാജ്യത്ത് ഒന്നാമതെത്താനായത് സംസ്ഥാനത്തിന്റെവികസനത്തില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പിന്‍തള്ളിയാണ് ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് സാധിച്ചത്. […]