‘ഇവിടെ ജീവിക്കണമെങ്കിൽ കണ്ണടച്ച് ജീവിക്കണം’;’തുറമുഖം’, ട്രെയിലര്‍
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന തുറമുഖത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കൊച്ചി തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും പ്രമേയമാകുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്.കൊച്ചിയില്‍ 1962 കാലഘട്ടം വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ […]