പേരറിവാളനെ പോലെ തന്നെയും മോചിപ്പിക്കണം; രാജീവ് ഗാന്ധി വധക്കേസ് മുഖ്യപ്രതി നളിനി സുപ്രീംകോടതിയെ സമീപിച്ചു
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേസിലെ മുഖ്യപ്രതി നളിനി. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ് നിലവില്‍ നളിനി. കേസിലെ പ്രതിയായ പേരറിവാളനെ കോടതി ഇടപെട്ട് നേരത്തെ വിട്ടയച്ചിരുന്നു. പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നാവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചിരിക്കുന്നത്. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും നളിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സമാന ആവശ്യമുന്നയിച്ച് കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് […]
