Kerala News

രാജീവ് ഗാന്ധി വധക്കേസ്:ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

  • 11th November 2022
  • 0 Comments

രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്.ജസ്റ്റസുമാരായ ബി.ആര്‍.ഗവായ്, ബി.വി.നാഗരത്‌ന എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ കഴിഞ്ഞ മെയ് മാസത്തില്‍ മോചിപ്പിച്ചിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മറ്റുപ്രതികളേയും വിട്ടയക്കാനുള്ള കോടതിനിര്‍ദേശം.മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹർജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. 1991 മെയ് 21ന് […]

National News

രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനിയുടെയും രവിചന്ദ്രന്റേയും മോചന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

  • 17th June 2022
  • 0 Comments

രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ നളിനി ശ്രീഹരന്റേയും പി.രവിചന്ദ്രന്റേയും മോചന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ അധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളനെ കഴിഞ്ഞ മാസം 18ന് സുപ്രീം കോടതി ജയില്‍ മോചിതനാക്കിയത്. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ […]

error: Protected Content !!