ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങൾ;’രക്തസാക്ഷിത്വം കുത്തകയല്ലെന്ന് ബിജെപി മന്ത്രി
രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും അപകടങ്ങളും രക്തസാക്ഷിത്വവും തമ്മില്‍ വിത്യാസമുണ്ടെന്നും ഉത്തരാഖണ്ഡ് കൃഷി മന്ത്രിയും ബി.ജെ.പി. നേതാവുമായ ഗണേഷ് ജോഷി. ഗാന്ധി കുടുംബത്തിലുള്ളവര്‍ക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നുവെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഡെറാഡൂണില്‍ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു ജോഷി.‘സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളെ നമ്മള്‍ കണ്ടു. എന്നാല്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്’- ഗണേഷ് ജോഷി പറഞ്ഞു. […]