കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;പ്രിയങ്ക ഗാന്ധി അറസ്റ്റില്‍
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും കര്‍ഷകരോടൊപ്പമുണ്ടെന്നും അറസ്റ്റിലാവുന്നതിന് മുന്‍പ് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരായ എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രതിഷേധിക്കുന്നവരെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.മൂന്ന് നേതാക്കളെ മാത്രമേ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് നിലപാടെടുത്ത പൊലീസ് രാഹുല്‍ഗാന്ധി, […]