രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷം; കോണ്‍ഗ്രസില്‍ ഭിന്നതയില്ല; സച്ചിൻ പൈലറ്റ്
രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷമുണ്ടെന്നുംപുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും സച്ചിന്‍ പൈലറ്റ് . ‘2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. 15 പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാന്‍ പോകുകയാണ്. ദളിത് പ്രാതിനിധ്യമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്നിങ്ങനെയില്ല. തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് കൈകൊള്ളുന്നത്.പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ […]
