രാജസ്ഥാനിലെ ഖനിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു; 11 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; കുടുങ്ങിയത് വിജിലന്‍സ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെ
ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാര്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 11 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്‍ക്കത്ത വിജിലന്‍സ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനിടയിലാണ് മൂന്ന് പേരെ രക്ഷിച്ചത്. ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 577 മീറ്റര്‍ താഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്. കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം വിജിലന്‍സ് സംഘവും പരിശോധനയ്ക്കായി ഷാഫ്റ്റില്‍ ഇറങ്ങുകയായിരുന്നു. മുകളിലേക്ക് വരാന്‍ […]