Local News

സംവിധായകന്‍ രാജസേനൻ സിപിഎമ്മിലേക്ക്

തിരുവനന്തപുരം∙ സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനൻ പറഞ്ഞു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടത്. കലാരംഗത്ത് പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ പറഞ്ഞു. ബിജെപിയിൽ ചേർന്ന രാജസേനൻ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു. 20,294 വോട്ടുകള്‍ നേടി.

error: Protected Content !!