സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ വ്യാജ ബോംബ് ഭീഷണി;യാത്രക്കാരൻ തൃശ്ശൂരിൽ പിടിയിൽ
സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ.രാജധാനി എക്സ്പ്രസ്സിൽ കയറാൻ ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് അന്വേഷിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് ഷൊർണൂരിൽ ട്രെയിനിൽ വെച്ച് പ്രതിയെ പിടികൂടി.എറണാകുളം മുതൽ സീറ്റിൽ ഇല്ലാതിരുന്നു ജയ്‌സിംഗിനെ കണ്ട യാത്രികർ ഇക്കാര്യം […]