യാത്രക്കാരുടെ കുറവ് മറികടക്കാന്‍ ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറക്കുന്നു
യാത്രക്കാരുടെ കുറവ് മറികടക്കാന്‍ ചില ഹ്രസ്വദൂര വന്ദേഭാരത് സര്‍വീസുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നകാര്യം റെയില്‍വേ പരിഗണിക്കുന്നു. യാത്രക്കാർ കുറവുള്ള ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പുര്‍, നാഗ്പുര്‍-ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ച് കൂടുതല്‍ യാത്രക്കാരെ എത്തിക്കുകയാണ് ലക്ഷ്യം. അതേസമയം ചുരുക്കം ചില റൂട്ടുകളൊഴികെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന മിക്ക റൂട്ടുകളിലും സീറ്റുകള്‍ നിറഞ്ഞു തന്നെയാണ് തീവണ്ടി ഓടുന്നതെന്നും റെയില്‍വേ വ്യക്തമാക്കുന്നു.കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ജൂണിലെ കണക്കുകള്‍ പ്രകാരം ഭോപ്പാല്‍-ഇന്‍ഡോര്‍ […]
