Kerala National

ട്രെയിന്‍ ഗതാഗതം ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും ബുക്കിംഗ് ഇന്നു മുതൽ

ന്യൂഡല്‍ഹി: നീണ്ട ലോക്ക് ഡൗൺ കാലയളവിനു ശേഷം ശേഷം രാജ്യത്ത് ട്രെയിന്‍ ഗതാഗതം മേയ് 12 നു ആരംഭിക്കും. ഘട്ടം ഘട്ടമായാണ് യാത്ര ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 15 പ്രധാന നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളൂം ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ ഇന്ന് വൈകീട്ട് ആറുമണിയോടെ ബുക്കിംഗ് സൗകര്യം തയ്യാറാവും. ഓൺലൈൻ വഴിമാത്രമാണ് ബുക്കിംഗ്. യാത്രക്ക് മുന്നോടിയായി മെഡിക്കൽ ചെക്കപ്പ് നടക്കും. യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ് . യാത്രക്ക് മുന്‍പ് പരിശോധന ഉണ്ടാകും. രോഗ […]

News

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ

രാജ്യത്ത് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടു പോകുന്നതിനുള്ള ശ്രമിക് സ്‌പെഷ്യല്‍ സര്‍വീസ് മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള മറ്റ് സര്‍വീസുകളൊന്നും ആരംഭിച്ചിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ട്രെയിനുകള്‍ പുനരാരംഭിച്ചതായി തെറ്റിദ്ധരിച്ച് ആളുകള്‍ സ്റ്റേഷനുകളില്‍ എത്തുന്ന അവസ്ഥയുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍, മേയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളല്ലാത്തെ മറ്റു സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ല. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെത്തി വെറുതേ […]

Kerala

റെയിൽവേ സ്റ്റേഷനെ മാലിന്യമുക്തമാക്കാൻ ക്ലീൻ കേരള

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ മാലിന്യമകറ്റാൻ നടപടിയുമായി ക്ലീൻ കേരള കമ്പനി. തിരുവനന്തപുരം റെയിൽവേ യാർഡിൽ നിന്നും ട്രെയിനുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയും ദക്ഷിണ റെയിൽവേയും തമ്മിൽ കരാറായത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് നടപടി.തിരുവനന്തപുരം റെയിൽവേ കോച്ചിംഗ് ഡിപ്പോയിൽ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവർത്തന പരിപാലനം ക്ലീൻ കേരള കമ്പനി നിർവഹിക്കും. യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത് […]

error: Protected Content !!